Flash News

വീഡിയോകോണ്‍ അഴിമതി : ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു

വീഡിയോകോണ്‍ അഴിമതി : ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു
X


മുംബൈ : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐയുടെ മാനേജിങ് ഡയരക്ടറും സിഇഒയുമായ ചന്ദ കൊച്ചാര്‍ സ്ഥാനമൊഴിഞ്ഞു. വീഡിയോകോണ്‍ കമ്പനിക്ക് അനധികൃതമായ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം നടത്തി വരുന്ന സാഹചര്യത്തില്‍ ഇവര്‍ നല്‍കിയ വിരമിക്കല്‍ അപേക്ഷ ബാങ്ക് സ്വീകരിക്കുകയായിരുന്നു. പുതിയ മാനേജിങ് ഡയരക്ടര്‍-സിഇഒ ആയി സന്ദീപ് ബക്ഷിയെ ബാങ്ക് നിയമിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷത്തേക്കാണ് നിയമനം.
പ്രമുഖ ബിസിനസ് മാസികയായ 'ഫോര്‍ച്യുണ്‍' 2013ല്‍ ലോകത്തെ ശക്തരായ ബിസിനസ് വനിതകളുടെ പേര് പ്രസിദ്ധപ്പെടുത്തിയപ്പോള്‍ അതില്‍ ഉള്‍പ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ ചന്ദാ കൊച്ചാര്‍ ആയിരുന്നു. 2005 മുതല്‍ തുടര്‍ച്ചയായി ഈ ലിസ്റ്റില്‍ ഇടം പിടിക്കുന്ന ഇന്ത്യക്കാരിയണ് ഇവര്‍. 2010ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ നല്‍കി ആദരിക്കപ്പെട്ടിട്ടുമുണ്ട് ചന്ദ കൊച്ചാര്‍.
ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിന്റെ ഇടപെടലിലൂടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന വീഡിയോകോണ്‍ ഗ്രൂപ്പ് ഐ.സി.ഐ.സി.ഐ ബാങ്ക് വഴി 3,250 കോടി രൂപ വായ്പ നേടിയെന്നാണ് ആരോപണം. ഇതില്‍ ചന്ദ കൊച്ചാറിന്റെ പങ്കാണ് സിബിഐ അന്വേഷിച്ചു വരുന്നത്.
Next Story

RELATED STORIES

Share it