അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു
BY afsal ph aph2 Sep 2018 12:47 PM GMT
X
afsal ph aph2 Sep 2018 12:47 PM GMT
മലപ്പുറം: കൊച്ചുവേളി മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് ട്രെയിനിന് തിരൂരില്‍ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു.
വരുമാനം പരിശോധിച്ച് അനകൂലമെങ്കില്‍ പിന്നീട് സ്ഥിരം സ്‌റ്റോപ്പാക്കി മാറ്റും. മലപ്പുറം ജില്ലയിലെ പ്രധാന റയില്‍വേ സ്‌റ്റേഷനായ തിരൂരില്‍ അന്ത്യോദയ എക്‌സ്പ്രസ് തീവണ്ടിക്ക് സ്‌റ്റോപ്പില്ലാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.ആദ്യം സ്‌റ്റോപ്പ് അനുവദിക്കാതിരുന്ന കാസര്‍കോടും ആലപ്പുഴയിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സ്‌റ്റോപ്പ് അനുവദിച്ചെങ്കിലും അപ്പോഴും തിരൂരിനെ തഴഞ്ഞു. ഇതേതുടര്‍ന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ദില്ലിയില്‍ റയില്‍വേ മന്ത്രി പീയുഷ് ഗോയലിന് സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. ജനപ്രതിനിധികളുടേയും ആക്ഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമരങ്ങളും ആരംഭിച്ചു. ഇതേ തുടര്‍ന്നാണ് തീവണ്ടിക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചത്. സ്‌റ്റോപ്പ് അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ തീവണ്ടിക്ക് തിരൂരില്‍ സ്വീകരണം നല്‍കി.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്‍കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT