Sub Lead

എസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

എസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
X
കോഴിക്കോട്: ലോക തൊഴിലാളി ദിനാചരണഭാഗമായി സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ് ഡിടിയു) സംസ്ഥാന വ്യാപകമായി ജില്ലാതലങ്ങളില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കണ്ണൂരില്‍ സ്‌റ്റേറ്റ് ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച റാലി പഴയ ബസ് സ്റ്റാന്റിനു സമീപം സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം എസ്ഡിടിയു ജില്ലാ പ്രസിഡന്റ് എസ് പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ചൂഷകരില്ലാത്ത തൊഴിലിടങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ രാജ്യത്തെ തൊഴിലാളി വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി കെ നവാസ്, സുനില്‍ ജോസഫ്, എം ജെ മാത്യൂ, ഹാഷിം മാട്ടൂല്‍ സംസാരിച്ചു.


എസ് ഡിടിയു പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തി. എസ് ഡിടിയുവിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് മെംബര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി, പൊന്നാനി ഏരിയ ഖജാഞ്ചി കാദര്‍ പുത്തംകുളം, പൊന്നാനി മുന്‍സിപ്പല്‍ കണ്‍വീനര്‍ അബ്ദുല്ല, ജോയിന്റ് കണ്‍വീനര്‍ സമീര്‍, കെ വി ഹംസക്കുട്ടി, നാസര്‍, ഷെമീര്‍, എസ് ഡിപി ഐ മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് പള്ളിപ്പടി, മണ്ഡലം കമ്മിറ്റിയംഗം പി കെ റിഷാബ്, മുനിസിപ്പല്‍ പ്രസിഡന്റ് കെ കുഞ്ഞന്‍ ബാവ മാസ്റ്റര്‍ പങ്കെടുത്തു. വളാഞ്ചേരി ബസ് സ്റ്റാന്റില്‍ സംഘടിപ്പിച്ച മെയ് ദിന റാലിയും പൊതുസമ്മേളനവും എസ്ഡിടിയു ജില്ലാ വൈസ് പ്രസിഡന്റ് ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു.


കോട്ടക്കല്‍ ഏരിയാ പ്രസിഡന്റ് ഫൈസല്‍ മാരാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മെയ് ദിന സന്ദേശം നല്‍കി. ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാന സമിതിയംഗം ജുബൈര്‍ കല്ലന്‍, പൊന്നാനി ഏരിയാ പ്രസിഡന്റ് റഷീദ് ചങ്ങരംകുളം, എസ്ഡിപിഐ കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി നാസര്‍ കരേക്കാട്, എസ്ഡിടിയു വളാഞ്ചേരി ടൗണ്‍ കണ്‍വീനര്‍ ഫൈസല്‍ വളാഞ്ചേരി സംസാരിച്ചു. ടൗണില്‍ നിന്നാരംഭിച്ച പ്രകടനത്തിന് തവനൂര്‍ ഏരിയാ പ്രസിഡന്റ് റസാഖ് പെരുന്തല്ലൂര്‍, കോട്ടക്കല്‍ ഏരിയാ സെക്രട്ടറി ഗഫൂര്‍ പൊന്മള, തിരൂര്‍ ഏരിയാ ജോയിന്റ് സെക്രട്ടറി മുസ്ഫിക് തിരൂര്‍, വളാഞ്ചേരി യൂനിറ്റ് സെക്രട്ടറി റിന്‍ഷാദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹസന്‍ ബാവ സംസാരിച്ചു.

Next Story

RELATED STORIES

Share it