Flash News

99 രാജ്യങ്ങളില്‍ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം



വാഷിങ്ടണ്‍: ബ്രിട്ടന്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വന്‍ രാജ്യങ്ങളിലടക്കം 99 രാഷ്ട്രങ്ങളില്‍ സൈബര്‍ ആക്രമണം നടത്തിയതായി റിപോര്‍ട്ട്. ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന 'റാന്‍സംവെയര്‍' ആക്രമിച്ച 75,000 കേസുകള്‍ ലഭിച്ചതായി പ്രമുഖ സൈബര്‍ സുരക്ഷാ കമ്പനി അറിയിച്ചു. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ഏജന്‍സികള്‍ രൂക്ഷമായ ആക്രമണം നേരിട്ടു. പല രാജ്യങ്ങളുടെയും ആരോഗ്യരംഗത്തെ റിക്കാര്‍ഡുകളും ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതോടെ പല ആശുപത്രികളിലും ഓപറേഷനുകളും രോഗികളെ സ്വീകരിക്കുന്നതും റദ്ദ് ചെയ്തു. വെള്ളിയാഴ്ചയാണ് സൈബര്‍ ആക്രമണം റിപോര്‍ട്ട് ചെയ്തത്. ആശുപത്രികള്‍ക്കു പുറമേ റെയില്‍വേ, ടെലികമ്മ്യൂണിക്കേഷന്‍, ബാങ്കിങ്, ഊര്‍ജം തുടങ്ങിയ മേഖലകളിലും ആക്രമണം ഉണ്ടായി. ഇന്ത്യയില്‍ ആക്രമണം ഉണ്ടായതായി റിപോര്‍ട്ടില്ല. ചൈന ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണമുണ്ട്. ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍ ഇറ്റലിയില്‍ യോഗം ചേര്‍ന്നു.
Next Story

RELATED STORIES

Share it