കാസര്‍കോട്: സംസ്ഥാന മന്ത്രിമാര്‍ക്ക് നല്‍കുന്ന പോലിസ് സുരക്ഷ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ തുടര്‍ച്ചയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേരള പോലിസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ മന്ത്രിയായിട്ട് 18 ദിവസം മാത്രമേ ആയുള്ളൂ. തന്റെ മുന്നിലും പിന്നിലും ഓടുന്ന പോലിസുകാരുടെ വിഷമം ഓര്‍ക്കുമ്പോള്‍ ഈ വ്യവസ്ഥിതി പരിഷ്‌കൃതമായ സമൂഹത്തിന് യോജിച്ചതാണോ എന്ന് തോന്നിപ്പോവുന്നെന്നു. മന്ത്രിമാരുടെ അകമ്പടി കാര്യത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണം. ഒരു സ്റ്റേഷന്‍ പരിധിയില്‍നിന്നും മറ്റൊരു സ്റ്റേഷന്‍ പരിധിയിലേക്ക് പോവുമ്പോള്‍ അതിര്‍ത്തിയില്‍ പോലിസ് കാത്തുനില്‍ക്കുന്നതും മന്ത്രിയെ മൂത്രം ഒഴിക്കാന്‍ പോലും അനുവദിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അകമ്പടി സേവിക്കുന്നതും ഉചിതമായ കീഴ്‌വഴക്കമാണെന്ന് തനിക്കു തോന്നുന്നില്ല.
ഇതു മാറ്റേണ്ടത് പോലിസുകാരുടെ ജോലിയല്ല. മന്ത്രിതലത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. പോലിസുകാരുടെ അകമ്പടിയുടെ പേരില്‍ സര്‍ക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രമാത്രമാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it