Idukki local

9ാം ക്ലാസ് വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍ ; റുബെല്ല വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം



ചെറുതോണി:  മരിയാപുരം സ്വദേശിനിയായ പെണ്‍കുട്ടിക്ക് വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പരാതി ഉയര്‍ന്നു. മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാരകക്കാനം നായാട്ടു പാറയില്‍ ആതിര സലിമോനെയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 9ാം ക്ലാസ് വിദ്യാര്‍ഥിനിയായ ആതിരയ്ക്ക് വ്യാഴാഴ്ച ഉച്ചയ്ക്കാണ് റൂബെല്ല വാക്‌സിന്‍ നല്‍കിയത്. തുടര്‍ന്ന് കുട്ടിക്ക് ബോധക്ഷയം ഉണ്ടായതായി രക്ഷിതാവ് പറയുന്നു.ഉച്ചയോടെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പല തവണ കുട്ടിക്ക് ബോധക്ഷയം ഉണ്ടായി. രോഗം എന്താണെന്നു കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
Next Story

RELATED STORIES

Share it