വോട്ടെടുപ്പിനിടെ ആറുപേര്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ആറുപേര്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല പുറ്റടി അമ്പലമേട് ശോഭനി ഭവനത്തില്‍ രാമകൃഷ്ണന്‍ (55), കോഴിക്കോട് പേരാമ്പ്ര കൈതപൊയിലില്‍ കുഞ്ഞബ്ദുല്ല ഹാജി (70), കണ്ണൂര്‍ പാനൂര്‍ ഈസ്റ്റ് എലാങ്കോട് പുല്ലൂക്കര കാരപ്പൊയില്‍ കുനിയില്‍ തയ്യില്‍ ബാലന്‍ (72), മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശി വേലായുധന്‍ (75), ആലപ്പുഴ കുത്തിയതോട് സ്വദേശിനി ദേവസിത്തറ വീട്ടില്‍ കോമളം (60), മാനന്തവാടി എടവക കാരാട്ട് കോളനിയിലെ രാജന്‍ (40) എന്നിവരാണു മരിച്ചത്. പരേതയായ സൂസിയാണു രാമകൃഷ്ണന്റെ ഭാര്യ. മക്കള്‍: ശോഭ, ദീപു, മരുമക്കള്‍: സാമുവല്‍സിങ്, ചിന്നു. ഫാത്തിമയാണ് കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ.
മക്കള്‍: ഇബ്രാഹിം, അശ്‌റഫ്, സലാം, റഫീഖ്. മരുമക്കള്‍: സഫിയ, സറീന, ഹസീന. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞ്യേത്, മൂസ, മറിയം, ഖദീജ പരേതരായ കുഞ്ഞമ്മത്, ഫാത്തിമ. ബാലന്റെ ഭാര്യ: ജാനു. സഹോദരങ്ങള്‍: നാണു, കുമാരന്‍, മാതു, വാസു, നാരായണി പരേതരായ അച്ചൂട്ടി, ശ്രീധരന്‍.
ഉച്ചയ്ക്ക് തുറവൂര്‍ ടിഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട്‌ചെയ്തതിനു ശേഷം പുറത്തിറങ്ങവെയാണ് കോമളം കുഴഞ്ഞുവീണത്. മക്കള്‍: ജ്യോതിഷ്, രതീഷ്, സോജേഷ്. മരുമക്കള്‍. രജിനി, രമ്യ, മഞ്ജു.
വൈകീട്ട് പള്ളിക്കല്‍ ജിയുപി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം വീട്ടിലേക്കു മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു രാജന്‍. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മക്കള്‍: ദിവ്യ, ദിലീപ്, ദീപക്, ഡിലീഷ്.
Next Story

RELATED STORIES

Share it