malappuram local

80,000 രൂപയും പണമടച്ച രേഖകളും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കോടതിവിധി

മലപ്പുറം: അടച്ച പണത്തിന്റെ വിവരങ്ങള്‍ നല്‍കാത്ത ബാങ്കിന്  കോടതി നടപടി. ഉപഭോക്താവിന് 80,000 രൂപയും ആവശ്യപ്പെട്ട പണമടച്ച രേഖകളും നല്‍കാന്‍ ജില്ലാ ഉപഭോക്തൃ ഫോറം വിധിച്ചു. ഈസ്റ്റ് കോഡൂര്‍ കരുവാട്ടില്‍ അബ്ദുല്‍ലത്തീഫാണ് സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്് അടച്ച പണത്തിന്റെ രേഖകള്‍ ബാങ്കിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ കൃത്യവിവരം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു. 2017 ഫെബ്രുവരി 23ന് നല്‍കിയ പരാതിയില്‍ അബ്ദുല്‍ലത്തീഫിന് 80,000 രൂപയും ആവശ്യപ്പെട്ട വിവരങ്ങളും നല്‍കാന്‍ ഉപഭോക്തൃഫോറം വിധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it