800 മീറ്ററില്‍ അബിദയും സുഗന്തും ജേതാക്കളായി
BY Sumeera SMR9 Dec 2015 4:29 AM GMT
Sumeera SMR9 Dec 2015 4:29 AM GMT
കോഴിക്കോട്: സീനിയര്‍ വിഭാഗം 800 മീറ്റര്‍ ഓട്ടത്തില്‍ അബിദ മേരി മാന്യലും സുഗന്ത് കുമാറും ജേതാക്കളായി. കടുത്ത മല്‍സരം നടന്ന 800 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ പൊരുതിയാണ് ഇരുവരും സ്വര്‍ണം കരസ്ഥമാക്കിയത്. പൂവംപായി എഎംഎച്ച്എസ്എസില്‍ നിന്നുള്ള അബിദ പിടി ഉഷയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. 1500 മീറ്ററിലും അബിദക്ക് തന്നെയാണ് സ്വര്‍ണ്ണം. കഴിഞ്ഞ തവണ ഈ ഇനത്തില്‍ മൂന്നാംസ്ഥാനമായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് താരം അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്.
പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസില്‍ നിന്നുള്ള സുഗന്തിന്റെ വിജയത്തിനുമുണ്ട് പ്രത്യേകതകളേറെ, കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ രണ്ടാംസ്ഥാനമായിരുന്നു സുഗന്ത്, പലരും ചരിത്രങ്ങള്‍ രചിച്ച കോഴിക്കോടിന്റെ മണ്ണില്‍ ബൂട്ടണിയുമ്പോള്‍ നേരിയ വിജയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സുഗന്ത് തേജസിനോട് പറഞ്ഞു. എന്റെ വിദ്യാലയത്തിന് പിന്നില്‍ അഹോരാത്രം പ്രയത്നിച്ച തന്റെ പരിശീലകന് സിജി സാറിന് ഈ അവസരത്തില്‍ പ്രത്യേക നന്ദിപറയുന്നു, പാലക്കാട് മച്ചിരിചെമ്പന്തര വീട്ടിലെ വിജയ് സുബദ്ര ദമ്പതികളുടെ മകനാണ് സുഗന്ത് കുമാര്‍.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT