Flash News

786 എന്ന് ആലേഖനം ചെയ്ത പതാകകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ



ജിന്ധ്: ഹരിയാനയിലെ ഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ “786’ എന്ന് ആലേഖനം ചെയ്ത പതാകകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ജിന്ധ് ജില്ലയിലെ ക്ഷേത്രത്തിലാണ് 786’ എന്ന അക്കം എഴുതിയ നീലനിറത്തിലുള്ള പതാകകള്‍ കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് ഗ്രാമത്തിലെ മുസ്‌ലിം പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായി. ഖുര്‍ദ് ഗ്രാമത്തിലെ മുസ്‌ലിം പള്ളിയില്‍ അതിക്രമിച്ചുകയറിയ ഒരുസംഘമാളുകള്‍ ഇമാം ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു ആക്രമണമെന്ന് പോലിസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഗ്രാമത്തില്‍ പോലിസിനെ വിന്യസിച്ചിരുന്നു. ഈദുല്‍ ഫിത്വ്ര്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഗ്രാമത്തില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി തുടരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it