Flash News

7 വയസ്സുകാരിയെ റോഡ് കുറുകെ കടക്കാന്‍ സഹായിച്ച തമിഴ്‌നാട്ടുകാരന് മര്‍ദനം

പൊന്നാനി: മദ്‌റസ വിട്ടു വരികയായിരുന്ന ഏഴു വയസ്സുകാരിയെ റോഡ് കുറുകെ കടക്കാന്‍ സഹായിച്ച തമിഴ്‌നാട്ടുകാരനെ ആ ള്‍ക്കൂട്ടം ആക്രമിച്ചു. തിരൂര്‍ ചേന്നരയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മണികണ്ഠനെ (55)യാണ് പ്രദേശത്തെ പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. ഇക്കഴിഞ്ഞ 23നു നടന്ന സംഭവം ഒതുക്കിത്തീര്‍ത്തതായാണ് വിവരം.
ചമ്രവട്ടം ആലിങ്ങല്‍ മംഗലം റോഡില്‍ രാവിലെ ഒമ്പതിനായിരുന്നു സംഭവം. മംഗലം എഎംഎല്‍പി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി മദ്‌റസ വിട്ടുവരുമ്പോ ഴാണ് വീടിനു സമീപം വച്ച് റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിനായി ഇയാള്‍ കൈ പിടിച്ചത്. കുട്ടി കുതറി ഓടിയതോടെ ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നു പറഞ്ഞ് ആളുകള്‍ ഓടിക്കൂടി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മണികണ്ഠനെ തല്ലിയതായി നാട്ടുകാര്‍ പറഞ്ഞു.
ഏറെ കാലമായി കുടുംബസമേതം ചേന്നരയില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ മണികണ്ഠനെ എല്ലാവര്‍ക്കും പരിചയമു ണ്ട്. വാഹനങ്ങള്‍ നിരന്തരം പോവുന്നതിനാല്‍ റോഡ് കുറുകേ കടക്കാ ന്‍ കുട്ടിയെ സഹായിച്ചതാണെന്നു പറഞ്ഞിട്ടും ആള്‍ക്കൂട്ടം കനിഞ്ഞില്ല. തുടര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ കൊണ്ടു പോയി ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഏറ്റവും ഒടുവിലാണ് പോലിസിനെ അറിയിച്ചത്. പോലിസ് മണികണ്ഠനെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തു. ആള്‍ക്കൂട്ടം തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായ തിനാല്‍ വൈകുന്നേരത്തോടെ ഇയാളെ വിട്ടയച്ചു.
മണികണ്ഠനെ ആക്രമിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് മംഗലം എഎംഎല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി ആവശ്യപ്പെട്ടിരുന്നു. നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നു ഭയന്നാണ് അക്രമത്തിനിരയായ മണികണ്ഠന്‍ പരാതി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതാണെന്നു കരുതി തടഞ്ഞുവച്ചയാളെ മര്‍ദിച്ചതായി ആക്ഷേപമില്ലെന്ന് തിരൂര്‍ ഹോംഗാര്‍ഡ് സുമേഷ് സുധാകര്‍ പറഞ്ഞു. കൂട്ടായി ആലിന്‍ചുവട്ടില്‍ ഡ്യൂട്ടിക്കിടയിലാണു വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തി മണികണ്ഠനെ സ്റ്റേഷനിലേ—ക്കു കൊണ്ടുവന്നുവെന്നും നിരപരാധിത്വം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it