kasaragod local

51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ വിപണിയില്‍ സുലഭം



കാസര്‍കോട്: നഗരസഭ 51 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നതിനെതിരെ ബോധവല്‍ക്കരണങ്ങളും പ്രചാരണങ്ങളും നടത്തുന്നതിനിടയിലും കനം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഗ്ലാസുകളും വിപണിയില്‍ വ്യാപകമാണ്. വ്യാപാരി വ്യവസായ ഏകോപന സമിതി ഇത്തരം ബാഗുകള്‍ വില്‍പന നടത്തില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ വഴിയോര കച്ചവടക്കാര്‍ ഇത്തരം ക്യാരി ബാഗുകളിലാണ് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ നല്‍കുന്നത്. ക്യാരി ബാഗിന് പകരമുള്ള കനം കൂടിയ പ്ലാസ്റ്റിക് കവറുകള്‍ക്കും തുണി സഞ്ചികള്‍ക്കും വിലകൂടുതല്‍ ആയതിനാല്‍ അംഗീകൃത കച്ചവടക്കാരും പ്ലാസ്റ്റിക് ക്യാരി ബാഗുകളില്‍ സാധനങ്ങള്‍ നല്‍കുന്നുണ്ട്. കറുപ്പ്, നീല, റോസ്, വെള്ള കളറുകളിലുള്ള വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത ഏറ്റവും കനകുറഞ്ഞ ക്യാരി ബാഗുകളാണ് പഴങ്ങളും മറ്റും വില്‍പന നടത്തുന്ന വഴിയോര കച്ചവടക്കാരുടെ കൈയിലുള്ളത്. മൈക്രോണ്‍ പരിശോധിക്കാന്‍ നഗരസഭ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ കനംകുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ജില്ലയിലെത്തുന്നത്. ഫഌക്‌സ് ബോര്‍ഡുകളുടെ ഉപയോഗം കുറക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ചെറിയ പരിപാടികള്‍ക്ക് പോലും ഫഌക്‌സ് ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it