5 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 5 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന 8000 കോടിയുടെ പദ്ധതിക്ക് മെയ് ഒന്നിന് പ്രധാനമന്ത്രി തുടക്കം കുറിക്കും.
പാചകവാതക സബ്‌സിഡി സ്വയം വേണ്ടെന്നു വച്ച 1.13 കോടി ഉപയോക്താക്കളില്‍ നിന്നു ലഭിച്ച പണമാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന പദ്ധതിക്കു വേണ്ടി വിനിയോഗിക്കുകയെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മെയ് ഒന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയിലും 15ന് ഗുജറാത്തിലെ ദാഹോദിലും പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
പാചകവാതക സബ്‌സിഡി ഒരു വര്‍ഷത്തേക്ക് സ്വയം ഒഴിവാക്കാനുള്ള പദ്ധതി തുടങ്ങിയത് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇതേവരെ 1.13 കോടി ഉപയോക്താക്കള്‍ സബ്‌സിഡി ഒഴിവാക്കി വിപണിവിലയില്‍ പാചകവാതകം വാങ്ങാന്‍ തയ്യാറായതായി മന്ത്രി അറിയിച്ചു. സബ്‌സിഡി വേണ്ടെന്നുവച്ച ഉപയോക്താക്കള്‍ ഏറ്റവും കൂടുതലുള്ളതു മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പകുതിയോളം പേര്‍ സബ്‌സിഡി ഉപേക്ഷിച്ചതായി മന്ത്രി പറഞ്ഞു. സബ്‌സിഡി നിരക്കില്‍ 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളോ 5 കിലോഗ്രാമിന്റെ 34 ബോട്ടിലുകളോ ആണ് ഒരു വര്‍ഷത്തില്‍ ഒരു ഉപയോക്താവിനു നല്‍കുക. സിലിണ്ടറിന് 419.13 രൂപയും 5 കിലോഗ്രാമിന് 155 രൂപയുമാണ് ഡല്‍ഹിയില്‍ സബ്‌സിഡി വില. വിപണിവില സിലിണ്ടറിന് 509.5 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സബ്‌സിഡിയിനത്തി ല്‍ സര്‍ക്കാരിനു വന്ന ബാധ്യത 30,000 കോടി രൂപയായിരുന്നു. 8000 കോടി രൂപയാണ് 5 കോടി കണക്ഷന്‍ നല്‍കുന്നതിനു വേണ്ടി നീക്കിവച്ചത്.
ആദ്യവര്‍ഷം തന്നെ 1.5 കോടി കുടുംബങ്ങള്‍ക്കു നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഓരോ ഉപയോക്താവിനും സൗജന്യ കണക്ഷ ന്‍ നല്‍കുന്നതിന് 1600 രൂപയാണു നീക്കിവച്ചിട്ടുള്ളത്. അതതു സംസ്ഥാനങ്ങളാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോള്‍ ആകെ 16.64 കോടി പാചകവാതക ഉപയോക്താക്കളാണുള്ളതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it