5 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസില്‍; ഐഎഎസ് ഉദ്യോഗാര്‍ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ഒരുമാസം മുമ്പ് കാണാതായ അഞ്ചു വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്‌കേസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഐഎഎസ് ഉദ്യോഗാര്‍ഥി അവദേഷ് സാക്യയെ പോലിസ് അറസ്റ്റു ചെയ്തു. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ സ്വരൂപ് നഗറിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ എട്ടു വര്‍ഷമായി താമസിച്ചിരുന്നയാളാണ് സാക്യ. അടുത്തിടെ സമീപത്തുള്ള മറ്റൊരു വീട്ടിലേക്ക് ഇയാള്‍ മാറിയിരുന്നു. ജനുവരി ഏഴിനാണ് അഞ്ചു വയസ്സുകാരനെ കാണാതായത്. കുഞ്ഞിനെ തിരയാനും പോലിസില്‍ പരാതി നല്‍കാനും സാക്യയും വീട്ടുകാര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. ഇയാളുടെ മുറിയില്‍ നിന്ന് കുറച്ചു ദിവസങ്ങളായി ചീഞ്ഞളിഞ്ഞ ഗന്ധം വരുന്നത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ പോലിസിനെ അറിയിക്കുകയായിരുന്നു. 27കാരനായ അവിദേഷ് സാക്യ ഐഎഎസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടിയെ കാണാതായ സംഭവത്തില്‍ പോലിസ് ഇയാളെയും ചോദ്യം ചെയ്തിരുന്നു. കുഞ്ഞിനെ കാണാതായ ദിവസം തന്നെ കൊലപാതകം നടന്നിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് പോലിസ്.
Next Story

RELATED STORIES

Share it