malappuram local

45 മീറ്റര്‍ ചുങ്കപ്പാതയുടെ മധ്യരേഖ നിര്‍ണയം അനുവദിക്കില്ല



പുത്തനത്താണി: ദേശീയപാത വികസനത്തിന്റെ മറവില്‍ സ്വതന്ത്രമായും സൗജന്യമായും ജനങ്ങള്‍ സഞ്ചരിച്ചുവരുന്ന പാതയെ കനത്ത ചുങ്കം കൊടുത്ത് മാത്രം യാത്ര ചെയ്യാനാവുന്ന വിധത്തില്‍ ബിഒടി ചുങ്കപ്പാതയാക്കി മാറ്റുന്നതിനുള്ള മധ്യരേഖ നിര്‍ണയം അനുവദിക്കില്ലെന്ന് എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഇരകളുടെ പ്രതിഷേധ സംഗമം പ്രഖ്യാപിച്ചു. കേരളത്തിന് ഏറ്റവും അനുയോജ്യമായ 30 മീറ്റര്‍ ആറുവരി പാത പദ്ധതി നടപ്പാക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 45 മീറ്റര്‍ ചുങ്കപ്പാത പദ്ധതി ജില്ലയില്‍ കാല്‍ ലക്ഷത്തിലേറെ പേരെ പ്രതികൂലമായി ബാധിക്കും. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ പുലര്‍ത്തുന്ന കപട മൗനം ദുരൂഹമാണെന്നും യോഗം കുറ്റപ്പെടുത്തി. പി കെ പ്രദീപ് മേനോന്‍ ഉദ്ഘാടനം ചെയ്തു. വി പി ഉസ്മാന്‍ ഹാജി അധ്യക്ഷനായി. അബുലൈസ് തേഞ്ഞിപ്പലം റിപോര്‍ട്ട് അവതരിപ്പിച്ചു. ടി പി തിലകന്‍, ഇല്യാസ് വെട്ടിച്ചിറ, വിശ്വനാഥന്‍ പാലപ്പെട്ടി, അബ്ബാസ് മൗലവി മൂടാല്‍, മഹമൂദ് വെളിയങ്കോട്, രാമചന്ദ്രന്‍ ഐങ്കലം, ഷാദുലി സ്വാഗതമാട്, ഇബ്രാഹിം കുട്ടി പാലച്ചിറ മാട്, യൂസഫ് രണ്ടത്താണി, ഷാഫി കക്കാട്, അബു പടിക്കല്‍, ഇബ്രാഹിം ചേലേമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it