palakkad local

427 ഭിന്നശേഷി വിദ്യാര്‍ഥികളെ അനുമോദിച്ചു ; 20 പേര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു



പാലക്കാട്: ദേശീയ വികലാംഗ പുനരധിവാസ പദ്ധതിപ്രകാരം ജില്ലാ പഞ്ചായത്തിന്റെ  ആഭിമുഖ്യത്തില്‍  അംഗപരിമിതര്‍ക്കായി 20 മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റേയും ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 12.89 ലക്ഷം ചെലവഴിച്ച് അകത്തേത്തറ, മുണ്ടൂര്‍, എലവഞ്ചേരി, ഓങ്ങല്ലൂര്‍, തേങ്കുറിശ്ശി, നെല്ലായ പഞ്ചായത്തുകളില്‍ നിന്ന് തെരഞ്ഞെടുത്ത അംഗപരിമിതര്‍ക്കാണ് വാഹന വിതരണം നടത്തിയത്. വിജയോല്‍സവം 2017ന്റെ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്‌സി, ടിഎച്ച്എസ് പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ജില്ലയിലെ 427 ഭിന്നശേഷി വിഭാഗക്കാരായ വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് മെമന്റൊ നല്‍കി അനുമോദിച്ചു. ഇതില്‍ 368 പേര്‍ എസ്എസ്എല്‍സി വിഭാഗത്തിലും 59 പേ ര്‍ പ്ലസ്ടു വിഭാഗത്തിലും ഉള്‍പ്പെടും. എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ , പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലകളിലെ രണ്ടായിരത്തില്‍പരം വിദ്യാര്‍ഥികളെ ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ആഴ്ച്ച അനുമോദിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബിന്ദു സുരേഷ്, എ ഗീത, കെ ബിനുമോള്‍, ചെയര്‍മാന്‍ പി കെ സുധാകരന്‍ പങ്കെടുത്തു. സാമൂഹികനീതി ഓഫിസര്‍ പി ലൈല ആമുഖപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എംആര്‍ രോഹിണി, അക്കാദമിക് കോ-ഓഡിനേറ്റര്‍, ഡോ. ടിഎസ് രാമചന്ദ്രന്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it