|    Nov 20 Tue, 2018 1:06 pm
FLASH NEWS

Published : 13th July 2018 | Posted By: kasim kzm

പരപ്പനങ്ങാടി: വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് എത്തിച്ച് നല്‍കി ക്രിമിനല്‍ പശ്ചാതലം സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നീക്കം നിലക്ക് നിര്‍ത്താന്‍ സാധിക്കാത്തത് ഇവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളിലുള്ള പിന്തുണയാണന്ന പരാതി ശക്തം. ജില്ലയിലെ തീരദേശ പ്രദേശങ്ങളായ പരപ്പനങ്ങാടി, അരിയല്ലൂര്‍, ചെട്ടിപ്പടി, താനൂര്‍, ആനങ്ങാടി ഭാഗങ്ങളിലാണ് ഇത്തരം സംഘം പിടിമുറുക്കുന്നത്.
തീരദേശത്ത് ഉണ്ടാകുന്ന അക്രമങ്ങള്‍ പലപ്പോഴും ഈ സംഘത്തിന്റ സൃഷ്ടികളാണന്ന് കണ്ടത്തിയിരുന്നു  17 ഉം 18 ഉം വ യസ്സുള്ള കുട്ടികളെ കഞ്ചാവ്, ഗുളികകള്‍, ബ്രൗണ്‍ഷുഗര്‍ എന്നിവക്ക് അടിമപെടുത്തി ഗുണ്ടാ കൊട്ടേഷന്‍ സംഘത്തിലെത്തിക്കുന്നു. ഇവരെ ഉപയോഗിച്ച് പണം തട്ടല്‍, ഭീഷണിപ്പെടുത്തല്‍, എതിര്‍ ശബ്ദങ്ങളെ ആക്രമിക്കല്‍ എന്നിവക്ക് ഉപയോഗപ്പെടുത്തുന്നു പരപ്പനങ്ങാടിയില്‍ ഒരു വര്‍ഷം മുന്‍പാണ് ഇത്തരം സംഘം വ്യാപാരിയുടെ  ലക്ഷകണക്കിന് രൂപ കവര്‍ന്നത്.
തീരദേശങ്ങളിലും മറ്റും ഉണ്ടാവുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ പലപ്പോഴും ഇത്തരം സംഘങ്ങളുടെ സാന്നിദ്ധ്യം ഉള്ളത് കാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.  ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുമളിയില്‍ വെച്ച് രണ്ട് പരപ്പനങ്ങാടിസ്വദേശികളെ 10 കിലോ കഞ്ചാവുമായി പിടികൂടിയത്. കഴിഞ്ഞ മാസം അരിയല്ലൂരിലെ ചെറുപ്പക്കാരനെ പറളിയില്‍ നിന്ന് രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
ഇതെല്ലാം ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘങ്ങളായിരുന്നെന്നാണ് അന്വേഷണത്തില്‍ കണ്ടത്തിയിരുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍കരണ പരിപാടികളുണ്ടെങ്കിലും ഫലപ്രദമല്ല. മയക്ക് മരുന്നുകളും, ഇഷ്ടം പോലെ പണവും നല്‍കുന്നത് കാരണം കൊട്ടേഷന്‍ ലീഡറെ ദൈവതുല്യമായിട്ടാണ് കുട്ടികള്‍ കാണുന്നത്. പല അന്വേഷണങ്ങളും ഇവരിലേക്ക് എത്തുമ്പോള്‍ രാഷ്ട്രീയ സമര്‍ദ്ധം കാരണം പോലിസ് പിന്‍വലിയുന്നുണ്ട്.   പരപ്പനങ്ങാടിയില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചന്ന കേസില്‍ കോയമ്പത്തൂരില്‍ നിന്ന് പ്രതികളെ പിടികൂടിയ  പോലിസിന് ഇവര്‍ കഴിഞ്ഞിരുന്ന താമസ സ്ഥലത്ത് നിന്ന് കഞ്ചാവ് പൊതികളാണ് കണ്ടത്താന്‍ സാധിച്ചത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ലീഗ് പ്രവര്‍ത്തകനായ യുവാവിനെ ഈ സംഘത്തിന്റെ ആക്രമത്തിന് ഇരയായിരുന്നു.  കഞ്ചാവ്  കൊട്ടേഷന്‍ സംഘത്തിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ പല കുടുംബങ്ങളുടേയും തകര്‍ച്ച തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്നാണ് അധ്യാപകരടക്കം ഉള്ളവര്‍ പറയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss