390 കോടിയുടെ വികസന പദ്ധതികള്‍ക്ക് സിന്‍ഡിക്കേറ്റ് അംഗീകാരം

കോട്ടയം: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) ധനസഹായത്തോടെ 390 കോടി രൂപയുടെ വിവിധ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കി. സര്‍വകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള സര്‍വകലാശാലയുടെ വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഇന്റര്‍നാഷനല്‍ ലബോറട്ടറി കോംപ്ലക്‌സ് (40 കോടി), സയന്‍സ് ഡിപാര്‍ട്ട്‌മെന്റുകള്‍ക്ക് ആധുനിക ലബോറട്ടറി ഉപകരണങ്ങള്‍ (120 കോടി), മാനവിക വിഷയങ്ങള്‍ക്കായുള്ള പഠനവകുപ്പുകളുടെ വികസനം (40 കോടി), ഇന്റര്‍നാഷനല്‍ അക്കാദമിക് കണ്‍വന്‍ഷന്‍ സെന്റര്‍ (40 കോടി), സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി (150 കോടി) എന്നിവയാണ് സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കിയ പദ്ധതികള്‍. ഇതിന് പുറമെ കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗം അംഗീകാരം നല്‍കിയ 50 കോടി രൂപ ചെലവ് വരുന്ന ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ കേന്ദ്രവും കാര്‍ഷിക മ്യൂസിയവും സ്ഥാപിക്കുന്നതിനുള്ള വിശദമായ പദ്ധതിയും സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു. 2018ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ്  സിന്‍ഡിക്കേറ്റ് തീരുമാനം.
Next Story

RELATED STORIES

Share it