kozhikode local

3530 കിലോ പടക്കം പിടികൂടി

കൊയിലാണ്ടി: നഗരത്തിലെ പടക്കപീടികകളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 3530 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തു. രണ്ടു കടകളില്‍ നിന്നാണ് ഇവ പിടിച്ചത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മേലൂര്‍ മാവുള്ളിതാഴെ ശ്രേയസ്സില്‍ ചന്ദ്രന്‍ (67), വടകര തൈവെട്ടത്ത് കെ അജിത്ത് (55) എന്നിവരാണ് അറസ്റ്റിലായത്. 350 കിലോ പടക്കം വില്‍ക്കാന്‍ മാത്രമാണ് ഈ കടകള്‍ക്ക് അനുമതിയുള്ളതെന്നു കൊയിലാണ്ടി സിഐ ആര്‍ ഹരിദാസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കും. കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെടുമെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം എളാട്ടേരിയില്‍ നടത്തിയ റെയ്ഡില്‍ 10 കിലോ വെടിമരുന്ന് പിടികൂടിയിരുന്നു.
Next Story

RELATED STORIES

Share it