kannur local

3500 പാക്കറ്റ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പിടികൂടി

ഇരിട്ടി: ലോറിയുടെ ഡിക്കിക്കുള്ളില്‍വച്ച് വീരാജ്‌പേട്ടയില്‍ നിന്നും കടത്തിക്കൊണ്ട് വന്ന 3500പാക്കറ്റ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പോലിസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി എസ്ഐ സുധീര്‍കല്ലന്റെ നേതൃത്വത്തില്‍ പുന്നാട് വെച്ച് ലോറി തടഞ്ഞ് പരിശോധിച്ചപ്പോഴാണ് പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയത്. ലോറി ഡ്രൈവര്‍ മട്ടന്നൂര്‍ വായന്തോട് സ്വദേശി നിസാറിനെതിരേ പോലിസ് കേസ്സെടുത്തു.
പുകയില ഉല്‍പന്ന നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ നിന്നും വീരാജ്‌പേട്ട വഴി വന്‍തോതില്‍ പാന്‍ഉല്‍പന്നങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്. ഒരുമാസത്തിനിടയില്‍ എക്‌സൈസും പോലിസും ചേര്‍ന്ന് ഇരിട്ടി മേഖലയില്‍ നിന്നും പതിനായിരത്തിലധികം പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.
വീരാജ്‌പേട്ടയില്‍ നിന്നും വരുന്ന കേരളത്തിന്റെയും കര്‍ണടാകയുടെയും കെഎസ്ആര്‍ടിസി ബസ്സുകളില്‍ നിന്നുമാണ് വന്‍തോതില്‍ പിടിക്കപ്പെടുന്നത്. പരിശോധനാസമയത്ത് ഉടമസ്ഥരില്ലാത നിലയിലാണ് 75 ശതമാനത്തിലധികവും പിടിക്കുന്നത്.
Next Story

RELATED STORIES

Share it