33 എംഎല്‍എമാര്‍ക്കൊപ്പം റാവത്ത് ഗവര്‍ണറെ കണ്ടു
BY Rayees RKN28 March 2016 8:15 PM GMT
Rayees RKN28 March 2016 8:15 PM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കണ്ടു. 33 എംഎല്‍എമാര്‍ക്കൊപ്പമാണ് റാവത്ത് ഗവര്‍ണര്‍ കെ കെ പോളിനെ കണ്ടത്. പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്തും റാവത്ത് ഗവര്‍ണര്‍ക്ക് കൈമാറി. സഭയില്‍ തനിക്ക് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്നും റാവത്ത് വ്യക്തമാക്കി. അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെതിരേ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ വാദം തുടങ്ങി. ജസ്റ്റിസ് യു സി ദയാനിയുടെ ബെഞ്ചിലാണ് വാദം തുടങ്ങിയത്. കോണ്‍ഗ്രസ്സിനു വേണ്ടി മുതിര്‍ന്ന നേതാവ് കൂടിയായ അഭിഷേക് മനു സിങ് വി ഹാജരായി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ദിവസം കൂടി ബാക്കിയിരിക്കെ ഞായറാഴ്ചയാണ് ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച രാത്രി അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നാണ് സര്‍ക്കാര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT