Kollam Local

27 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍

കൊല്ലം: ‘ഓപറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ’ യുടെ ഭാഗമായി പോലിസ് നടത്തിയ പരിശോധനയില്‍ 27 ലിറ്റര്‍ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ശക്തികുളങ്ങര കൊച്ചയ്യത്ത് തറയില്‍ രാധ ഭവനത്തില്‍ അജി(45) പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 27 ലിറ്റര്‍ ചാരയവും കച്ചവടം നടത്തി ലഭിച്ച 10000 രൂപായും കണ്ടെടുത്തു.
ജില്ലയില്‍ വ്യാജ ചാരയത്തിന്റെ വിപണനവും ഉല്‍പ്പാദനവും നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയിലെ പോലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ഷിഹാബുദ്ദീന്റെ നേതൃത്വത്തില്‍ ദിവസങ്ങളായി നടത്തി വന്ന രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് അജി വലയിലായത്. ജില്ലയില്‍ ഡ്രൈ ഡേ ദിവസങ്ങളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച് വന്നിരുന്ന വ്യാജ ചാരായമാണ് കണ്ടെടുത്തത്. അടുത്ത കാലത്തായി നടത്തിയ പരിശോധനകളില്‍ ഏറ്റവും വലിയ ചാരായ വേട്ടയാണ് നടന്നത്. മദ്യവില്‍പ്പനശാലകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദേശ മദ്യം സംഭരിച്ച് വിപണനം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും വരും ദിവസങ്ങളില്‍ അത്തരക്കാരുടെ വീടും സ്ഥാപനങ്ങളും പരിശോധന നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. കൊല്ലം അസിറ്റന്റ് കമ്മീഷണര്‍ ജോര്‍ജ് കോശി, ശക്തികുളങ്ങര എസ്‌ഐ ഫയാസ്, എസ്‌ഐ ഉണ്ണി, എഎസ്‌ഐ റസല്‍ ജോര്‍ജ്ജ് എന്നിവര്‍ക്ക് പുറമേ ഷാഡോ പോലിസ് എസ്‌ഐ വിപിന്‍കുമാര്‍, ഹരി, സീനു, മനു, സജു, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്നാണ് അജിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it