249 സ്ഥാനാര്‍ഥികള്‍ കൂടി പത്രിക നല്‍കി

തിരുവനന്തപുരം: നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ നാലാംദിനമായ ഇന്നലെ 249 പത്രികകള്‍ സമര്‍പ്പിച്ചു. ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 629 ആയി. ഏറ്റവും കൂടുതല്‍ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്. 39 എണ്ണം. കുറവ് വയനാട്. 4 എണ്ണം. ഇന്നലെ ലഭിച്ച പത്രികകളുടെ എണ്ണം ജില്ല തിരിച്ച് താഴെ.
ബ്രാക്കറ്റില്‍ ഇതുവരെ ലഭിച്ച പത്രികകള്‍.
കാസര്‍കോട്- 8 (21), കണ്ണൂര്‍- 16 (55), വയനാട്- 04 (17), കോഴിക്കോട്- 34 (70), മലപ്പുറം- 39 (96), പാലക്കാട്- 18 (59), തൃശൂര്‍- 27 (60), എറണാകുളം- 32 (67), ഇടുക്കി- 10 (20), കോട്ടയം- 13 (31), ആലപ്പുഴ- 14 (31), പത്തനംതിട്ട- 05 (14), കൊല്ലം- 13 (38), തിരുവനന്തപുരം- 16 (50). തിരുവനന്തപുരം ജില്ലയില്‍ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 50 ആയി. ചിറയിന്‍കീഴ,് കഴക്കൂട്ടം മണ്ഡലങ്ങളിലേക്കു മൂന്നുവീതവും വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം മണ്ഡലങ്ങളിലേക്ക് രണ്ടുവീതവും വട്ടിയൂര്‍ക്കാവ്, അരുവിക്കര, പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലേക്ക് ഒന്നുവീതവും പത്രികകളാണു ലഭിച്ചത്.
ചിറയിന്‍കീഴ് മണ്ഡലത്തില്‍ ശശി ടി പി (വെല്‍ഫെയര്‍ പാര്‍ട്ടി), ഡോ. പി പി വാവ (ബിജെപി), ശാന്തിനി (സ്വത.), കഴക്കൂട്ടം മണ്ഡലത്തില്‍ അനീഷ് (സ്വത.), എം എ വാഹിദ് (കോണ്‍-ഐ), മണിമേഖല (സ്വത.), വര്‍ക്കലയില്‍ വര്‍ക്കല കഹാര്‍ (കോണ്‍-ഐ), വേലുശ്ശേരി അബ്ദുല്‍സലാം (എസ്ഡിപിഐ), ആറ്റിങ്ങലില്‍ ബി സത്യന്‍ (സിപിഎം), കെ ശിവാനന്ദന്‍ (ബിഎസ്പി), വാമനപുരത്ത് ടി ശരത്ചന്ദ്രപ്രസാദ് (കോണ്‍- ഐ), നിഖില്‍ (ബിഡിജെഎസ്), വട്ടിയൂര്‍ക്കാവില്‍ അമ്പിളി വി (സിപിഎം ഡെമ്മി), അരുവിക്കരയില്‍ രാജസേനന്‍ (ബിജെപി), പാറശ്ശാലയില്‍ ക്രിസ്റ്റഫര്‍ ഷാജു (സ്വത.), നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന്‍ (സിപിഎം) എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചവര്‍. നാമനിര്‍ദേശപത്രിക സമര്‍പ്പണവേളയില്‍ വരണാധികാരിയുടെ മുറിയില്‍ സ്ഥാനാര്‍ഥി ഉള്‍െപ്പടെ 5 പേര്‍ക്കു മാത്രമേ പ്രവേശനമനുവദിക്കൂ.
Next Story

RELATED STORIES

Share it