24 വര്‍ഷം തടവില്‍ക്കഴിഞ്ഞ സാക്വിബ് നാച്ചന്‍ മോചിതനായി

24 വര്‍ഷം തടവില്‍ക്കഴിഞ്ഞ സാക്വിബ് നാച്ചന്‍ മോചിതനായി
X


മുംബൈ: തനിക്കെതിരേ ചുമത്തപ്പെട്ട 11 കേസുകളില്‍ ഏഴെണ്ണത്തിലും കുറ്റവിമുക്തനായി 24 വര്‍ഷത്തെ തടവിനു ശേഷം സാക്വിബ്് നാച്ചന്‍ ജയില്‍മോചിതനായി. രണ്ടു വ്യാഴവട്ടക്കാലത്തെ കാരാഗൃഹവാസത്തിനും അതിലേറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും ശേഷം പുറത്തിറങ്ങുമ്പോഴും ഈ 57കാരനു വിശ്രമിക്കാനാവില്ല. രണ്ടു കേസുകള്‍ കൂടി ബോംബെ ഹൈക്കോടതിയില്‍ നിലവിലുണ്ട്. രണ്ടു കേസുകളില്‍ ശിക്ഷ ലഭിച്ചു.മുംബൈയിലെ പ്രമുഖ ഏറ്റുമുട്ടല്‍ വിദഗ്ധരുടെ പദ്ധതികള്‍ ഉദ്ദേശിച്ചതു പോലെ നടന്നിരുന്നുവെങ്കില്‍ താന്‍ 14 വര്‍ഷം മു മ്പു തന്നെ കൊല്ലപ്പെടുമായിരുന്നുവെന്നാണു താനെ സെന്‍ട്ര ല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ സര്‍വശക്തനു നന്ദി പറഞ്ഞു നാച്ചന്‍ പ്രതികരിച്ചത്. മുംബൈക്കടുത്ത് ബോറിവ്‌ലി സ്വദേശിയാണ് നാച്ചന്‍. ടാഡ കേസില്‍ 1992 മുതല്‍ 2001 വരെ ജയിലിലായിരുന്ന നാച്ചന്‍ ഖട്‌കോപറിലുണ്ടായ സ്‌ഫോടനത്തിന്റെയും മുംബൈയിലെ സ്‌ഫോടന പരമ്പരകളുടെയും പേരില്‍ 2003ലാണു വീണ്ടും അറസ്റ്റിലായത്. തൊട്ടടുത്ത വര്‍ഷം തെളിവുകളുടെ അഭാവത്തില്‍ ഖട്‌കോപര്‍ സ്‌ഫോടനക്കേസില്‍ നിന്ന്് ഒഴിവാക്കപ്പെട്ടു. മൂന്നു വധക്കേസുകളില്‍ പോലിസ് എന്നെ പ്രതിയാക്കിയിരുന്നു. മൂന്നിലും ഞാന്‍ കുറ്റവിമുക്തനായി- നാച്ചന്‍ പറഞ്ഞു. എന്നാല്‍ മറ്റു കേസുകളെല്ലാം ഒന്നിച്ചു ചേര്‍ത്ത്് പോട്ട ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. കുറ്റകൃത്യങ്ങളുടെ സൂത്രധാരന്‍ എന്നുവരെ വിശേഷിപ്പിച്ച് പ്രോസിക്യൂഷന്‍ ഇദ്ദേഹത്തിനു ജീവപര്യന്തം തടവ് വിധിക്കണമെന്നാ ണു വാദിച്ചത്.  അഴികള്‍ക്കുള്ളില്‍ കിടന്ന് കേസ് വിശദമായി പഠിച്ച് കോടതിയില്‍ സ്വയം വാദിച്ച്് 2016 മാര്‍ച്ചില്‍ നാച്ചന്‍ കുറ്റവിമുക്തനായി. എന്നാല്‍ ആയുധങ്ങള്‍ കൈവശം വച്ചെന്ന കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ തടവു പിന്നെയും നീണ്ടു. ഇവയുടെ കാലാവധി പൂര്‍ത്തിയാക്കി ബുധനാഴ്ച രാവിലെയാണു ജയിലില്‍ നിന്നു പുറത്തുവന്നത്.തടവിനു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോ ഴും ബോറിവ്‌ലി-പട്ഗ ഗ്രാമവാസികള്‍ നാച്ചനെ മറന്നിരുന്നി ല്ല. ഏവരാലും ബഹുമാനിക്കപ്പെടുന്ന സവിശേഷ വ്യക്തിത്വം കൊണ്ടുതന്നെ അയല്‍വാസികളുടെയെല്ലാം പ്രിയങ്കരനായിരുന്നു നാച്ചന്‍. 2003ലുണ്ടായ ഒരു സംഭവം തന്നെ ഇതിന് ഉദാഹരണം. മഗ്്‌രിബ് നമസ്‌കാര ശേഷം പേരക്കുട്ടിയോടൊപ്പം വിശ്രമിക്കുമ്പോള്‍ നാച്ചനെ തേടി ആറു പോലിസ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ഇരച്ചുകയറി. നാച്ചനെ തൂക്കിയെടുത്ത്് പുറത്തേക്ക് വലിച്ചിഴച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി കാര്യമന്വേഷിച്ചു. കാര്യം തിരക്കി എത്തിയവരുടെ എണ്ണം ഓരോ നിമിഷവും വര്‍ധിച്ചു വന്നതോടെ ചോദ്യങ്ങള്‍ക്ക്് ഉത്തരം പറയാ ന്‍ പോലും നില്‍ക്കാതെ പോലിസുകാര്‍ സ്ഥലംവിട്ടു. നാച്ചന്‍ തടവിലായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനു ദുരിതകാലമായിരുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകന്‍ ഇതിനകം മോക്ക കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. മധുരം വിതരണം ചെയ്ത് നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവി ല്‍ ജയില്‍ മോചിതനായ നാച്ചന്് സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് അയല്‍ക്കാര്‍ നല്‍കിയത്്. സന്ദര്‍ശകര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.
Next Story

RELATED STORIES

Share it