Flash News

2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക ലക്ഷ്യം: 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു

2023 ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക ലക്ഷ്യം: 150 ഹിന്ദു സംഘടനകള്‍ യോഗം ചേരുന്നു
X


 ന്യൂഡല്‍ഹി: ഇന്ത്യയെ ആറു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 150ഓളം ഹിന്ദുസംഘടനകള്‍ യോഗം ചേരുന്നു. ഹിന്ദു ജനജാഗൃതി സമിതിയുടെയും സനാതന്‍ സന്‍സ്തയുടെയും നേതൃത്വത്തിലാണ് ഈ മാസം 14 മുതല്‍ 17 വരെ യോഗം വിളിച്ചു ചേര്‍ക്കുന്നത്. ഗുജറാത്തിലാണ് യോഗം. നരേന്ദ്ര ദബോല്‍ക്കറുടേതടക്കമുള്ള കൊലപാതകങ്ങളില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഘടനയാണ് സനാതന്‍ സന്‍സ്ത. ഹിന്ദുരാഷ്ട്രമെന്നതാണ് ഭൂരിഭാഗം ഇന്ത്യക്കാരുടെയും സ്വപ്‌നം. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഹിന്ദുരാഷ്ട്രം വേണമെന്ന വാദം മുന്നോട്ടു വയ്ക്കുന്ന യോഗി ആദിത്യനാഥിനെ ജനങ്ങള്‍ തിരഞ്ഞെടുത്തത് ഇതിനും തെളിവാണെന്നും ഹിന്ദു ജനജാഗൃതി സമിതി വക്താവ് ഉദയ് ദധുരി പറഞ്ഞു. 2023 ഓടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിനായി എല്ലാ ഹിന്ദു സംഘടനകളും മുന്നിട്ടിറങ്ങണമെന്നും ധുരി ആവശ്യപ്പെട്ടു. ഛത്രപതി ശിവജി വിഭാവനം ചെയ്ത ഹിന്ദു രാഷ്ട്രമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സംഘടനാ വക്താവ് പറഞ്ഞു. ലവ് ജിഹാദ്, മത പരിവര്‍ത്തനം, ക്ഷേത്ര സംരക്ഷണം, തുടങ്ങിയ വിഷയങ്ങള്‍ കണ്‍വന്‍ഷനില്‍ ചര്‍ച്ചയായേക്കുമെന്നാണ് കരുതുന്നത്.

[related]
Next Story

RELATED STORIES

Share it