malappuram local

200 സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു



മലപ്പുറം: ജില്ലാ സെക്രട്ടറിയുടെ നിലപാടുകളിലും നയങ്ങളിലും അഴിമതിയിലും പ്രതിഷേധമുള്ള മലപ്പുറം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 200 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേരുന്നതായി പ്രഖ്യാപിച്ചു. സിപിഐയുടെ പ്രവാസി സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് പാലോളി അബ്ദുര്‍റഹിമാന്റെ നേതൃത്വത്തിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പ്രശാന്ത് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പാര്‍ട്ടി വിടാന്‍ തീരുമാനിച്ച സിപിഐക്കാരുടെ കണ്‍വന്‍ഷന്‍ പാലോളി അബ്ദുര്‍റഹിമാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന്, തിരൂരങ്ങാടി, മഞ്ചേരി, എടവണ്ണ, മങ്കട, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, മൂന്നിയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സിപിഐ വിട്ടവരില്‍ ഏറെയും. സ്ത്രീകളും യുവാക്കളുമുള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചത്. യോഗത്തില്‍ തയ്യില്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ എം മുഹമ്മദലി, അജയ് കൊളക്കാട്, കെ എം മൊയ്തീന്‍, ബാവ കുരിക്കള്‍, പി റോബര്‍ട്ട്, കെ എം ദാസന്‍, കെ കെ സന്തോഷ്, വി പി വേലായുധന്‍, കെ കെ ഗോപാലന്‍, പി ബാലകൃഷ്ണന്‍, എ എ ഷാജി, എം അബു, പി പി മുഹമ്മദാലി, കെ ഷമീര്‍, പി പി മണി, അന്‍വറലി കാടാമ്പുഴ സംസാരിച്ചു.
Next Story

RELATED STORIES

Share it