20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ
BY Sumeera SMR20 Jun 2016 7:56 PM GMT
Sumeera SMR20 Jun 2016 7:56 PM GMT
ബംഗളുരു: ചരിത്രം സൃഷ്ടിച്ച് 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ശൂന്യാകാശത്തിലെത്തിക്കാന് ഐഎസ്ആര്‍ഒ ഒരുക്കങ്ങള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ 9.26നാണ് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നു 20 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത്. രാജ്യസുരക്ഷയുടെ ഭാഗമായുള്ള ഭൗമ നിരീക്ഷണ കാര്‍ട്ടോസ്റ്റാറ്റ്-2 അടക്കമുള്ള ഉപഗ്രഹങ്ങളാണ് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സി-34 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്നത്. 24 മണിക്കൂറിന്റെ കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 9.26ന് ആരംഭിച്ചു. 2008ല്‍ 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതാണ് ഇന്ത്യയുടെ റെക്കോഡ്. വിക്ഷേപിക്കുന്ന 20 ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം 1,288 കി. ഗ്രാമാണെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. യുഎസ്, കാനഡ, ജര്‍മനി, ഇന്തോനീസ്യ എന്നിവയുടെയും ഇന്ത്യയിലെ സര്‍വകലാശാലകളില്‍ നിന്നുള്ള രണ്ടു ഉപഗ്രഹങ്ങളും ഗൂഗ്ളിന്റെ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT