2 ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: അഴീക്കോട് മീന്‍കുന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പുളിക്കോമ്പേത്ത് ധനേഷി(26)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ ജീവപര്യന്തം കഠിനതടവിനും 30,000 രൂപ വീതം പിഴയടയ്ക്കാനും അഡീഷനല്‍ ജില്ലാ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചു. പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ആറുപേരെ വെറുതെ വിട്ടു. അഴീക്കോട് ആറാംകോട്ടത്തെ എം പി പ്രജിന്‍ (32), മീന്‍കുന്ന് മമ്പറംപീടികയിലെ എം എം വിജിത്ത് എന്ന കുട്ടന്‍ (31) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ധനേഷിനെ ബലമായി തടഞ്ഞുനിര്‍ത്തിയ കുറ്റത്തിന് ഒരുമാസം തടവിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. അഴീക്കോട്ടെ എം പി സ്വരൂപ് (30) ആണ് കേസിലെ ഒന്നാംപ്രതി. ഇയാള്‍ ഇതുവരെ വിചാരണക്കോടതിയില്‍ ഹാജരായിരുന്നില്ല. മീന്‍കുന്ന് ഓലച്ചേരി വീട്ടില്‍ ശരത്ബാബു (36), പണ്ടാരപ്പുരയില്‍ പി പി ബിജോയ് (28), സ്വാമിമഠം കോളനിയിലെ ഇടുമ്പന്‍ ബൈജു (27), മീന്‍കുന്നിലെ വി എം ഷാഹിന്‍ (28), കെ പി കലേഷ് (31), നീര്‍ക്കടവിലെ എം വിനീഷ് (32) എന്നിവരെയാണു വിട്ടയച്ചത്.
Next Story

RELATED STORIES

Share it