thrissur local

19 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാവറട്ടി: നടുറോഡില്‍ പോലിസുകാരെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ 19 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ പാവറട്ടി പോലിസ് അറസ്റ്റ് ചെയ്തു. കൊലപാതക കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാവറട്ടി സെന്ററില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് പോലിസ് ജീപ്പ് ആക്രമിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനെ മോചിപ്പിച്ചത്. മുല്ലശേരിയില്‍ അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീഷം സൃഷ്ടിക്കുകയും ചെയ്തതിന് പോലിസ് അറസ്റ്റ് ചെയ്ത ബിജെപി പ്രവര്‍ത്തകനെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെയും പോലിസുകാരെയും അക്രമിച്ച് ജീപ്പില്‍നിന്നു പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നു. പോലിസിനെ ആക്രമിക്കുന്ന വീഡിയോ ദൃശ്യം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ആനന്ദന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മേഖലയില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാപക ആക്രമണമാണ് നടത്തിയത്. പ്രദേശത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഓഫിസുകളും അക്രമികള്‍ നശിപ്പിച്ചിരുന്നു. സംഘ്പരിവാറിനെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കാതിരുന്നതാണ് അക്രമികള്‍ക്ക് വളമാകുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. സംഭവം കഴിഞ്ഞ ആഴ്ച്ചകള്‍ക്ക് ശേഷമാണ് പാവറട്ടി എസ്‌ഐ എം വി ജയപ്രകാശ്, എഎസ്‌ഐ ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ്‌ചെയ്തത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it