Alappuzha local

18 വനിതാ പോളിങ് സ്‌റ്റേഷനുകള്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും രണ്ടു വീതം പോളിങ് സ്‌റ്റേഷനുകളിലെ തിരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കുന്നത് വനിതകള്‍.
ആകെ 18 വനിതാ പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. വോട്ടര്‍മാരില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളാണിവകള്‍. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ ഡ്യൂട്ടിക്കുള്ള പൊലിസുകാര്‍ വരെ വനിതകളായിരിക്കും. വനിതാ പോളിങ് സ്‌റ്റേഷനാണെങ്കിലും പുരുഷന്മാര്‍ക്കും ഇവിടെ വോട്ടവകാശമുണ്ടായിരിക്കും.
വനിതാ പോളിങ് സ്‌റ്റേഷനുകളുടെ വിവരം ചുവടെ: അരൂര്‍: കോടംതുരുത്ത് ഗവ. എല്‍പിഎസ് വടക്കുഭാഗം, ചേന്നംപള്ളിപ്പുറം സെന്റ് മേരീസ് എല്‍പിഎസ് പടിഞ്ഞാറ് ഭാഗം. ചേര്‍ത്തല: ചേര്‍ത്തല ടൗണ്‍ എല്‍പിഎസ്, തണ്ണീര്‍മുക്കം വടക്ക് ശ്രീകണ്ഠമംഗലം എന്‍എസ്എസ് എല്‍പിഎസ് ആലപ്പുഴ: ആര്യാട് തെക്ക് സെന്റ് മൈക്കിള്‍സ് എച്ച്എസ് തത്തംപള്ളി തെക്കേക്കെട്ടിടം, മുല്ലയ്ക്കല്‍ എസ്ഡിവിഎച്ച്എസ്.
അമ്പലപ്പുഴ: പുന്നപ്ര ഗവ. ജെബിഎസ് വടക്കുഭാഗം, പുറക്കാട് എല്‍എഫ്എല്‍പിഎസ്. കുട്ടനാട്: തലവടി ഗവ. ന്യൂ എല്‍പിഎസ്, തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യുപിഎസ് പ്രധാനകെട്ടിടത്തിന്റെ തെക്കു ഭാഗം. ഹരിപ്പാട്: ഹരിപ്പാട് മണ്ണാറശാല യുപിഎസ്, പള്ളിപ്പാട് നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളജ് തെക്കേക്കെട്ടിടം
കായംകുളം: കായംകുളം എംഎസ്എം കോളജ് മധ്യഭാഗത്തെ കെട്ടിടവും തെക്കേക്കെട്ടിടവും. മാവേലിക്കര: മാവേലിക്കര ഗവ. ഗേള്‍സ് എല്‍പിഎസ് തെക്കേക്കെട്ടിടം, വള്ളികുന്നം ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകര ഗവ. വിഎച്ച്എസ്എസ് ചെങ്ങന്നൂര്‍: മാന്നാര്‍ കുരട്ടുശ്ശേരി നായര്‍ സമാജം ബിഎച്ച്എസ് പ്രധാന കെട്ടിടത്തിന്റെ മധ്യഭാഗം, പുലിയൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസ് പടിഞ്ഞാറു കെട്ടിടം.
Next Story

RELATED STORIES

Share it