ernakulam local

15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍

കോതമംഗലം: കച്ചവടക്കാരനെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട് 15 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്നയാളെ കുട്ടംമ്പുഴ പോലിസ് അറസ്റ്റ് ചെയ്തു. കുട്ടംമ്പുഴ മണികണ്ഠന്‍ ചാല്‍ പളളിക്കല്‍ പോളച്ചന്‍ (49)നെയാണ് കുട്ടംമ്പുഴ എസ്‌ഐ ബിജുകുമാര്‍ സിപിഒമാരായ ഷിഹാബ്, സുനില്‍, മാത്യു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2003ല്‍ മണികണ്ഠന്‍ചാല്‍ സ്വദേശിയായ ചായക്കടക്കാരന്‍ ഭാസ്‌ക്കരനെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ പോളച്ചന്‍ നാട്ടില്‍ നിന്നും ഒളിവില്‍ പോകുകയായിരുന്നു. ആലപ്പുഴ ബീച്ച് റോഡില്‍ താമസിച്ചു വരികയായിരുന്ന ഇയാളുടെ പേരില്‍ ഫോറസ്റ്റ് കേസുകളും ഉണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it