Flash News

14 മുതല്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടും



കൊച്ചി: അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് മെയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. ഇന്നലെ കളമശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന കണ്‍വന്‍ഷനിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.  10ന് ഇന്ധന ബഹിഷ്‌കരണ സമരം നടത്താനും സമ്മേളനം തീരുമാനിച്ചു.  സംഘടനയുടെ പുതിയ പ്രസിഡന്റായി ശിവാനന്ദനെയും സെക്രട്ടറിയായി രാധാകൃഷ്ണനെയും ഖജാഞ്ചിയായി രാംകുമാറിനെയുംതിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it