120ഓളം യുവതികളെ ബലാല്‍സംഗം ചെയ്ത ആള്‍ദൈവം അറസ്റ്റില്‍
BY MTP21 July 2018 7:27 AM GMT
X
MTP21 July 2018 7:27 AM GMT
ഫത്തേബാദ്: ഹരിയാനയില്‍ 120ഓളം സ്ത്രീകളെ ബലാല്‍സംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബാബ അമര്‍പുരി (60) ആണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്ക് മയക്കുമരുന്ന് നല്‍കിയശേഷമായിരുന്നു പീഡനം.
ബില്ലു എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതുപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തായിരുന്നു തുടര്‍ന്നുള്ള പീഡനം. ഇയാളുടെ താമസസ്ഥലത്ത് പൊലിസ് നടത്തിയ പരിശോധനയില്‍ നിരവധി നിരവധി വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെല്ലാം വെവ്വേറെ സ്ത്രീകളാണെന്നാണ് വിവരം.
പീഡന കേസില്‍ അടുത്ത കാലത്ത് അറസ്റ്റിലായ മൂന്നാമത്തെ ആള്‍ദൈവമാണ് ബാബ അമര്‍പുരി. 16 കാരിയെ പീഡിപ്പിച്ച കേസില്‍ ആശാറാം ബാപ്പുവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ആശ്രമത്തിലെ രണ്ടു അന്തേവാസികളെ പീഡിപ്പിച്ചതിന് ആള്‍ദൈവം ഗുര്‍മീത് റാം റഹിമിനെ കോടതി 20 വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. പലപ്പോഴും ആശ്രമത്തിലെ ശിഷ്യകളെയും മറ്റുമാണ് ഇവര്‍ പീഡനത്തിനിരയാക്കുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT