10 കോളജുകളെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതനിലവാരം പുലര്‍ത്തുന്ന 10 കോളജുകളെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിനായി 12 കോടി രൂപ വകയിരുത്തി. 100 വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍- എയ്ഡഡ് കോളജുകള്‍ക്ക് ഓരോ പുതിയ കോഴ്‌സ് അനുവദിക്കും.
പുതിയ കോളജുകള്‍ അനുവദിക്കുമ്പോള്‍ കോളജുകളില്ലാത്ത പിന്നാക്കവിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വഴി ഹയര്‍ സെക്കന്‍ഡറിയിലും വിവിധ ആര്‍ട്‌സ്, സയന്‍സ് കോളജുകളിലും പഠിക്കുന്ന ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് വ്യവസായ, വാണിജ്യ മേഖലകളില്‍ നൈപുണി നേടിക്കൊടുക്കലാണു ലക്ഷ്യം. ഇതിനായി ബജറ്റില്‍ 234.68 കോടി വകയിരുത്തി.
സര്‍ക്കാര്‍ കോളജുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ എറണാകുളം മഹാരാജാസ് കോളജ് സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റല്‍ കോളജാക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഇതിനായി മൂന്നുകോടി വകയിരുത്തി. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സ് ഡീംഡ് സര്‍വകലാശാലയാക്കി മാറ്റും.
ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനു വേണ്ടി 13.5 കോടിയും ചരിത്രഗവേഷണ കൗണ്‍സിലിന് എട്ടുകോടിയും ബജറ്റില്‍ നീക്കിവച്ചു.
Next Story

RELATED STORIES

Share it