ഹോസ്റ്റല്‍ അധികൃതരുടെ പീഡനം: 25 കിലോമീറ്റര്‍ നടന്ന് ആദിവാസി പെണ്‍കുട്ടികളുടെ പ്രതിഷേധം

ബരിപാഡ(ഒഡീഷ): ഹോസ്റ്റ ല്‍ അധികൃതരുടെ പീഡനത്തി ല്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദിവാസി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ രാത്രിയില്‍ 25 കിലോമീറ്റര്‍ ദൂരം താണ്ടി മയൂര്‍ഗഞ്ച് ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. തണുപ്പ് വകവയ്ക്കാതെയായിരുന്നു മാര്‍ച്ച്.
ഒഡീഷ പട്ടികജാതി/വര്‍ഗ വകുപ്പിന് കീഴിലുള്ള ഹൈസ്‌കൂളിലെ 107 വിദ്യാര്‍ഥിനികളാണ് വ്യത്യസ്തമായ പ്രതിഷേധരീതി തിരഞ്ഞെടുത്തത്. ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് വിദ്യാര്‍ഥിനികള്‍ ആവശ്യപ്പെട്ടു.
ഹോസ്റ്റല്‍ അധികൃതര്‍ നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. നിലവാരം കുറഞ്ഞ ഭക്ഷണമാണ് ഹോസ്റ്റലില്‍ നല്‍കുന്നതെന്നും സ്‌കൂളില്‍ മതിയായ പഠന സൗകര്യമില്ലെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധത്തില്‍ നിന്ന് വിദ്യാര്‍ഥിനികളെ പിന്തിരിപ്പിക്കാ ന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാര്‍ച്ചിന് പോലിസ് അകമ്പടി സേവിച്ചു. ഏഴുമണിക്ക് തുടങ്ങിയ കാല്‍നട ജാഥ രാത്രി ഒരുമണിക്കാണ് അവസാനിപ്പിച്ചത്.
കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് കലക്ടര്‍ രാജേഷ് പ്രഭാകര്‍ വിദ്യാര്‍ഥിനികള്‍ക്ക് ഉറപ്പു നല്‍കിയതിനുശേഷമാണ് ഇവര്‍ പിരിഞ്ഞുപോയത്.
Next Story

RELATED STORIES

Share it