ഹൈദരാബാദ് നഗരസഭ: ടിആര്‍എസിന് നേട്ടം

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനി(ജിഎച്ച്എംസി)ലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖരറാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)ക്ക് നേട്ടം. ഫലമറിഞ്ഞതില്‍ 30 സീറ്റ് ടിആര്‍എസിന് ലഭിച്ചു. 40 ഡിവിഷനുകളില്‍ പാര്‍ട്ടി മുന്നിലാണ്. അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന് 12 സീറ്റ് ലഭിച്ചു. എന്നാല്‍, ടിഡിപി-ബിജെപി സഖ്യത്തിനും കോണ്‍ഗ്രസിനും കൂടി മൂന്നു സീറ്റുകളാണ് കിട്ടിയത്.150 അംഗ കോര്‍പറേഷനിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം രണ്ടിനായിരുന്നു വോട്ടെടുപ്പ്. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഒരു നഗരസഭയിലേക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഹൈദരാബാദില്‍ നടന്നത്.
Next Story

RELATED STORIES

Share it