ഹൈദരാബാദിന് കന്നി ജയമൊരുക്കിയത് സ്രാനും വാര്‍ണറും
BY Sumeera SMR20 April 2016 2:47 AM GMT
X
Sumeera SMR20 April 2016 2:47 AM GMT
ഹൈദരാബാദ്: തുടക്കത്തില്‍ ബരീന്ദ്രര്‍ സ്രാനിന്റെ തീപ്പൊരി ബൗളിങ്, പിന്നീട് ഡേവിഡ് വാര്‍ണറുടെ ബാറ്റിങ് വെടിക്കെട്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആദ്യ ജയമൊരുക്കിയത് ഈ പ്രകടനമായിരുന്നു. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 142 റണ്‍സിനു പിടിച്ചുനിര്‍ത്താന്‍ ഹൈദരാബാദിനു കഴിഞ്ഞു. മൂന്നു വിക്കറ്റെടുത്ത സ്രാനാണ് മുംബൈയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറിനും മുസ്തഫിസുര്‍ റഹ്മാനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടിയില്‍ ക്യാപ്റ്റന്‍ വാര്‍ണര്‍ കത്തിക്കയറിയപ്പോള്‍ ഹൈദാരാബാദ് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലേക്ക് കുതിച്ചെത്തി. കേവലം 59 പന്ത് നേരിട്ട വാര്‍ണര്‍ ഏഴു ബൗണ്ടറികളും നാലു സിക്സറും പറത്തി. മോയ്സസ് ഹെന്റിക്വസ് (20), ഇയാന്‍ മോര്ഗന് (11), ദീപക് ഹൂഡ (17*) എന്നിവര്‍ ചെറിയ രീതിയില്‍ സംഭാവന നല്കിയപ്പോള് ശിഖര്‍ ധവാന് (2) വീണ്ടും നിറംമങ്ങി. മുംബൈക്കായി ടിം സോത്തി മൂന്നു വിക്കറ്റെടുത്തു. വാര്‍ണറാണ് കളിയിലെ താരം.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT