ഹെറാള്‍ഡ്: ഗാന്ധി കുടുംബത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസിലെ ഹൈക്കോടതി വിധിക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് ഇതുസംബന്ധിച്ച ഉറപ്പ് ഗാന്ധി കുടുംബത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് നല്‍കി. ഇവര്‍ക്കെതിരേ പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കാന്‍ നേരത്തേ കോടതി വിസമ്മതിച്ചിരുന്നു.
ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നല്‍കിയ ക്രിമിനല്‍കേസ് ഫെബ്രുവരി 19ന് ആയിരുന്നു പരിഗണനയ്ക്കു വച്ചിരുന്നത്. അന്നേ ദിവസത്തെ അസൗകര്യം കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കേസ് ഫെബ്രുവരി 12ലേക്കു മാറ്റിയത്. സോണിയയും രാഹുലും ഉള്‍പ്പെടെ അഞ്ചു പേരാണ് കേസില്‍ പ്രതികള്‍. ഇന്നു പരിഗണിക്കുന്ന കേസില്‍ സുപ്രിം കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇവര്‍ വീണ്ടും മജിസ്‌ട്രേറ്റ് മുമ്പാകെ ഫെബ്രുവരി 20ന് നേരിട്ട് ഹാജരാവേണ്ടിവരും. കേസില്‍ പ്രതികളായ സുമന്‍ ഡബ്ബേ, ഡാം പിതോദ എന്നിവരും ഹൈക്കോടതി വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it