Flash News

ഹര്‍ദീക്കിന്റെ ഭീഷണി; രാജ്‌കോട്ട് ഏകദിനത്തിന് കനത്ത സുരക്ഷ

ഹര്‍ദീക്കിന്റെ ഭീഷണി; രാജ്‌കോട്ട് ഏകദിനത്തിന് കനത്ത സുരക്ഷ
X
hardik-patel

രാജ്‌കോട്ട്:ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം നടക്കുന്ന ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഇന്നലെ രാത്രി 10 മുതല്‍ ഇന്നു 8 മണിവരെയായിരുന്നു വിലക്ക്. മല്‍സരം സമാധാനമായി നടക്കാന്‍ വേണ്ടിയാണ് നിരോധനമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതിനിടെ ഏകദിനത്തിന് കനത്ത സുരക്ഷയാണ് രാജ്‌കോട്ടില്‍ തയ്യാറാക്കിയിരിക്കുന്നത്.

പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് ഇന്നത്തെ മല്‍സരം തടയാനുള്ള തീരുമാനം. സ്റ്റേഡിയത്തിലേക്ക് ഇരുടീമുകളും എത്തുന്ന വഴി തടയുമെന്നും സ്റ്റേഡിയം വളയുമെന്നും ഹര്‍ദിക് ഇന്നലെ പറഞ്ഞിരുന്നു. അതിനിടെ പട്ടേല്‍ സമുദായക്കാര്‍ മല്‍സരം കാണാന്‍ ടിക്കറ്റ് നല്‍കാത്തതും വിവാദത്തിനിടയാക്കിയിട്ടുണ്ട്.
28,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 20,000 ടിക്കറ്റുകളും ബി. ജെ.പിക്കാര്‍ക്കാണു നല്‍കിയത്. ബി.ജെ.പി. അംഗങ്ങള്‍ നരേന്ദ്രമോദിയുടെ ഫോട്ടോ പതിച്ച ടീ ഷര്‍ട്ട് ധരിച്ച് സ്റ്റേഡിയത്തിലെത്താനാണു പദ്ധതി. ബി.ജെ.പി. ക്രിക്കറ്റ് മല്‍സരത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പട്ടേല്‍ സമരനേതാവ് ഹര്‍ദീക്ക്  ആരോപിച്ചു. സ്റ്റേഡിയത്തില്‍ 21,000 പോലിസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
. ഇന്നത്തെ മല്‍സരത്തെ ഹര്‍ദീക്കും സര്‍ക്കാരും തമ്മിലുള്ള ശക്തിപ്രകടനമായാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.
Next Story

RELATED STORIES

Share it