ഹനീഫ വധം: പ്രതിയുടെ ജാമ്യം റദ്ദാക്കി

ചാവക്കാട്: തിരുവത്രയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണത്തല കൊപ്പര വീട്ടില്‍ ഫസലുവിന്റെ ജാമ്യം ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി നന്ദന കൃഷ്ണന്‍ റദ്ദാക്കി. ഹനീഫയുടെ ഭാര്യ ഷഫ്‌ന, അഡ്വ. ജയ്‌സണ്‍ ടി പോള്‍ മുഖേന നല്‍കിയ ഹരജിയിലാണ് നേരത്തെ സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം അതേ കോടതി റദ്ദാക്കിയത്.
ജാമ്യത്തിലിറങ്ങിയ ഫസലു ഫെബ്രുവരി 23ന് ഹനീഫയുടെ പിതൃസഹോദരന്‍ എ സി കോയയെ ഭീഷണിപ്പെടുത്തിയതിന് ചാവക്കാട് പോലിസ് കേസെടുത്തിരുന്നു. കുടുംബത്തില്‍ ഒരാളെ ഇല്ലാതാക്കിയതു പോലെ തന്നോട് കളിച്ചാല്‍ മറ്റുള്ളവര്‍ക്കും അതേഗതി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കാണിച്ചാണ് ഷഫ്‌ന പരാതി നല്‍കിയത്. കോയയെ ഭീഷണിപ്പെടുത്തുമ്പോള്‍ കൂടെയുണ്ടായിരുന്ന ഹനീഫ വധക്കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ ജാമ്യവും റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഹനീഫയുടെ കുടുംബത്തിന്റെ തീരുമാനം.
Next Story

RELATED STORIES

Share it