സ്കൂള്‍ കലോല്‍സവത്തിന് പതാകയുയര്‍ന്നു
BY ajay G.A.G19 Jan 2016 4:08 AM GMT
X
ajay G.A.G19 Jan 2016 4:08 AM GMT
തിരുവനന്തപുരം: സംസ്ഥാന സക്ൂള്‍ കലോല്‍സവത്തിന് പതാകയുയര്‍ന്നു. രാവിലെ 9.30നു മോഡല്‍ സ്കൂളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം എസ് ജയയാണ് പതാക ഉയര്‍ത്തിയത്. വൈകീട്ട് 5നു പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവത്തിനു തിരിതെളിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 2നു പാളയം സംസ്കൃത കോളജില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ഡിജിപി ടി പി സെന്‍കുമാര്‍ ഫഌഗ്്ഓഫ് ചെയ്യും. നഗരപരിധിയിലെ 50 സ്കൂളുകളില്‍ നിന്നായി 10,000ഓളം വിദ്യാര്‍ഥികള്‍ അണിനിരക്കും. വൈകീട്ട് 5നു പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോല്‍സവത്തിനു തിരിതെളിക്കും.
കേരളീയ സാംസ്കാരികപ്പൊലിമ വിളിച്ചോതുന്ന സ്വാഗതഗാനം 56 അധ്യാപകര്‍ ചേര്‍ന്ന് അവതരിപ്പിക്കും. 56 കുട്ടികള്‍ നൃത്തച്ചുവടുകളുമായി ദൃശ്യാവിഷ്കാരം നല്‍കും. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും. കലാമല്‍സരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എന്‍ ശക്തന് നിര്‍വഹിക്കും. മുന്‍കാല പ്രതിഭയായ ചേര്‍ത്തല എ കെ രാമചന്ദ്രനെ ചടങ്ങില്‍ ആദരിക്കും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍, പി ജെ ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി പങ്കെടുക്കും.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT