സ്വത്തുക്കള്‍ തട്ടിയെടുത്ത് മരുമകന് പീഡിപ്പിക്കുന്നതായി വൃദ്ധദമ്പതികള്‍
BY Sumeera SMR25 Feb 2016 5:21 AM GMT
Sumeera SMR25 Feb 2016 5:21 AM GMT
കണ്ണൂര്‍: കുടുംബ സ്വത്ത് തട്ടിയെടുത്ത് മകളുടെ ഭര്‍ത്താവ് പീഡിപ്പിക്കുന്നതായി വൃദ്ധ ദമ്പതികളുടെ പരാതി. പരിയാരം ഏമ്പേറ്റിലെ കാവിലയ്യത്ത് വീട്ടില്‍ കെ പി ബാബു-ലൗറ ദമ്പതികളാണ് ജില്ലാ കലക്ടര്‍ക്കും ടൗണ്‍ പോലിസിനും പരാതി നല്‍കാനിരിക്കുന്നത്.
കണ്ണൂര്‍ താഴെ തങ്കേകുന്നിലെ കണ്ടംബേത്ത് ഗോവിന്ദന്റെ മകനും സിഡബ്ല്യുഎസ്എ ചൊവ്വ ഏരിയ സെക്രട്ടറിയുമായ കെ രഞ്ജിത്തിനെതിരേയാണ് ആരോപണം. മകളും രഞ്ജിത്തിന്റെ ഭാര്യയുമായ ലീനയുടെ സംരക്ഷണത്തിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വത്ത് ഭാഗംവെക്കുമ്പോള്‍ ലീനയുടെ പേരിലേക്ക് എഴുതിയ ആധാരത്തില്‍ രഞ്ജിത്ത് തന്റെ പേരും ഉള്‍പ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ സംരക്ഷിക്കുമെന്ന വിശ്വാസം കൊണ്ട് എതിര്‍ത്തിരുന്നില്ല. പിന്നീട് ഗുരുതരമായ രോഗവസ്ഥ കാരണം സംരക്ഷണം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ വൃദ്ധസദനത്തിലേക്ക് കൊണ്ടുവിടാന്‍ ഇയാള്‍ ലീനയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ലീന ഇതിനെ എതിര്‍ക്കുകയും സ്വത്തുക്കള്‍ മാറ്റിയെഴുതണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന് വിവാഹമോചനം നടത്തുമെന്നും മാതാപിതാക്കളെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്നത്തിനു പരിഹാരം കാണാന്‍ ടൗണ്‍ പോലിസ് മൂന്ന് തവണ വിളിപ്പിച്ചെങ്കിലും രഞ്ജിത്ത് തയ്യാറായില്ലെന്നും ലീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നത്തിനു പരിഹാരം തേടി കലക്ടറേറ്റിനു മുന്നില്‍ ഉപവാസമിരിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT