palakkad local

സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 50 ടണ്‍ റേഷനരി പിടികൂടി

പാലക്കാട്: മതിയായ രേഖകളില്ലാതെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 50 ടണ്‍ റേഷനരി സിവില്‍ സപ്ലൈസ് പിടികൂടി. പാലക്കാട് മമ്പ്രത്തുള്ള സെറീന മോഡേണ്‍ റൈസ് മില്ലില്‍നിന്നു അരിയും മൂന്നു ലോറികളും താലൂക്ക് സപ്ലൈ ഓഫിസര്‍ വി കെ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രണ്ടു ലോറികളില്‍ മുഴുവനും ഒരു ലോറിയില്‍ പകുതിയിലും അരി ശേഖരിച്ചിരുന്നു. ടൗ ണ്‍ സൗത്ത് പോലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു, റേഷനരിയാണെന്നു ഉറപ്പുവരുത്തി. തുടര്‍ന്നു മൂന്നു ലോറികളിലും ഉണ്ടായിരുന്ന അരി മേലാമുറിയിലെ റേഷന്‍ ഔദ്യോഗിക മൊത്തവിതരണ കേന്ദ്രത്തിലേക്കു മാറ്റി.
ലോറികള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ സപ്ലൈ ഓഫിസറുടെ നിര്‍ദേശ പ്രകാരം റിപോര്‍ട്ട് ഇന്നു ജില്ലാ കലക്ടര്‍ക്കു കൈമാറുമെന്ന് വി കെ ശശിധരന്‍ പറഞ്ഞു.
റേഷനിങ് ഇന്‍സ്‌പെക്ടര്‍ സുജോ തോമസ്, ഉണ്ണിക്കൃഷ്ണന്‍, രാജേഷ്, എസ് ഐ രാധാകൃഷ്ണന്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it