ernakulam local

സ്റ്റാന്റിങ് കമ്മിറ്റിയേക്കാള്‍ പ്രാധാന്യം സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ക്ക്

ഏലൂര്‍: നഗരസഭയില്‍ മുന്‍ യുഡിഎഫ് ഭരണസമിതി ആവിഷ്‌കരിച്ച പദ്ധതികള്‍ പുതിയ എല്‍ഡിഎഫ് ഭരണസമിതി തിരുത്തുന്നു. സ്റ്റാന്റിങ് കമ്മിറ്റി തീരുമാനങ്ങളേക്കാള്‍ സ്റ്റിയറിങ് കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണിക്കുന്നതിന് ഇന്ന് കൗണ്‍സില്‍ കൂടുകയാണ്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വസ്ത്രനിര്‍മാണ ഭക്ഷ്യസംസ്‌കരണ യൂനിറ്റ് പ്രൊജക്ടുകള്‍ക്ക് നാലുലക്ഷംരൂപ വകയിരുത്തിയിരുന്നു.
എന്നാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിനാല്‍ പദ്ധതികള്‍ ഉപേക്ഷിക്കാനും ജൈവകൃഷി വികസനം എന്ന പദ്ധതിക്ക് അംഗീകാരം നല്‍കണമെന്നും സ്റ്റിയറിങ് കമ്മിറ്റി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. കൂടാതെ 2015-16 വാര്‍ഷിക പദ്ധതിയില്‍ സ്വന്തം സ്ഥലമില്ലാത്ത അങ്കണവാടികള്‍ക്ക് ഭൂമി വാങ്ങുന്നതിന് 15ലക്ഷം പ്ലാന്‍ഫണ്ടില്‍ വകയിരുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ നാലിന് കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗം ഈ പദ്ധതിയും ഉപേക്ഷിച്ച് ക്ലീന്‍ ഏലൂര്‍ എന്ന പദ്ധതി ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
ഏലൂര്‍ നഗരസഭയില്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി സ്റ്റാന്റിങ് കമ്മിറ്റികളെ മാറ്റി നിര്‍ത്തി സ്റ്റിയറിങ് കമ്മിറ്റിക ള്‍ക്ക് വലിയ പരിഗണനയാണ് നല്‍കുന്നത്. ഭരണഘടനാ സാധ്യതയില്ലാത്തതും ഭരണത്തെ സഹായിക്കുന്നതിനും വേണ്ടിമാത്രമുള്ള സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങള്‍ക്ക് ഏലൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റിയേക്കാള്‍ പരിഗണന നല്‍കുന്നതില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച കൗ ണ്‍സിലില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.
Next Story

RELATED STORIES

Share it