സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍; തരൂരിന്റെ പ്രസ്താവന വിവാദത്തില്‍
BY swapna en27 March 2016 7:30 AM GMT
X
swapna en27 March 2016 7:30 AM GMT
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ടിവി മെറ്റീരിയല്‍ ആണെന്നും മന്ത്രിയായി ഭരണം കാഴ്ചവയ്ക്കാന്‍ അവര്‍ക്കാവില്ലെന്നും വിവാദ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എം പി ശശി തരൂര്‍ വിവാദത്തില്‍. കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയായിരിക്കാന്‍ സ്മൃതി ഇറാനിക്ക് യോഗ്യതയില്ല. ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് മന്ത്രിയായിരിക്കാന്‍ പറ്റില്ലെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സിന്റെ ഒരു ചടങ്ങിനിടെ തരൂര്‍ പറഞ്ഞത്. പ്രസ്താവന വിവാദമായിരിക്കുകയാണ്. ഇതിനെതിരേ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ കനയ്യ കുമാറിനെ ഭഗത് സിങിനോട് ഉപമിച്ചതിന് ബിജെപിയില്‍ നിന്നും സ്വന്തം പാര്‍ട്ടിക്കകത്തു നിന്നും തരൂര്‍ ഏറെ വിമര്‍ശനത്തിന് പാത്രമായിരുന്നു. സ്റ്റാര്‍ പ്ലസ് ചാനലില്‍ വര്‍ഷങ്ങളോളം നീണ്ടു നിന്ന ക്യൂ കി സാസ് ഭി കഭി ബഹു തീ എന്ന സീരിയലിലെ പ്രധാന കഥാപാത്രമായിരുന്ന തുളസിയെ അവതരിപ്പിച്ചത് സ്മൃതി ഇറാനിയായിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT