സോളാര്‍ കമ്മീഷന് ഇടക്കാല റിപോര്‍ട്ട് നല്‍കണം: ലോയേഴ്സ് യൂനിയന്‍
BY Sumeera SMR5 Dec 2015 3:12 AM GMT
Sumeera SMR5 Dec 2015 3:12 AM GMT
ആലപ്പുഴ: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് ഇടക്കാല റിപോര്‍ട്ട് നല്‍കണമെന്ന് ഓള് ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്ന് പറഞ്ഞ് ആരംഭിച്ച കമ്മീഷന് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിട്ടു. കേസ് നീണ്ടുപോവാന്‍ സാധ്യതയേറെയാണ്. സോളാര്‍ കേസില്‍ മുഖ്യമന്ത്രി തുടര്‍ച്ചയായി അസത്യം പറയുകയാണ്. സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയുടെ വീഡിയോ സിഡിക്കൊപ്പം സരിതയുടെ കത്തുകൂടി കണ്ടെത്തണം. ഇതുവരെ പുറത്തുവന്നിട്ടുള്ള തെളിവുകള്‍ പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് വാസ്തവവിരുദ്ധമായ വിവരങ്ങളാണ് പറഞ്ഞിട്ടുള്ളതെന്നും അഡ്വ. ബി രാജേന്ദ്രന് പറഞ്ഞു. ലോയേഴ്സ് യൂനിയന്‍ ജില്ലാ സെക്രട്ടറി ചെറിയാന് കുരുവിള പങ്കെടുത്തു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT