Flash News

സോളാര്‍ കമ്മീഷനില്‍ തമ്പാനൂര്‍ രവി ഹാജരായില്ല; ഹാജരാക്കാന്‍ അറിയാമെന്ന് കമ്മീഷന്‍

സോളാര്‍ കമ്മീഷനില്‍ തമ്പാനൂര്‍ രവി ഹാജരായില്ല; ഹാജരാക്കാന്‍ അറിയാമെന്ന്  കമ്മീഷന്‍
X
thampanoor-ravi.

[related]

കൊച്ചി; സോളാര്‍ കമ്മീഷന് മുമ്പാകെ കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഹാജരായില്ല. ശനിയാഴച നിര്‍ബന്ധമായും ഹാജരാകാന്‍ കമ്മീഷന്‍ രവിയെ അറിയിച്ചു. ഹാജരാകാത്ത പക്ഷം ഹാജരാക്കാന്‍ അറിയാമെന്ന് കമ്മീഷന്‍ അറിയിച്ചു.
നേരത്തെ ഒരു മാസത്തെ അവധിയാണ് രവിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മീഷന്‍ ഇത് നല്‍കിയില്ലായിരുന്നു. മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കരുതെന്ന് തമ്പാനൂര്‍ രവി സരിതാ നായരോട് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ സരിത സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയിരുന്നു.
Next Story

RELATED STORIES

Share it