സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ചെറു നഗരങ്ങളിലും ലഭ്യമാക്കും: ജെ പി നഡ്ഡ

കൊച്ചി: ചെറിയ നഗരങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും അടിസ്ഥാനസൗകര്യങ്ങളും ചെറിയ നഗരങ്ങളിലും ലഭ്യമാക്കുമെന്നു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ജെ പി നഡ്ഡ. രാജ്യത്തെ മെഡിക്കല്‍ ടൂറിസം വ്യവസായം അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 6 ബില്യന്‍ ഡോളറില്‍ എത്തുമെന്നും ഇന്ത്യയെ ആഗോള ആരോഗ്യ ശുശ്രൂഷ ഹബ് ആക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ അമൃത ആശുപത്രിയില്‍ നടന്ന ഹോസ്പിറ്റല്‍ മെഡിസിന്‍ രാജ്യാന്തര ശില്‍പ്പശാലയും ഗര്‍ഭസ്ഥ ശിശുപരിപാലനത്തിന്റെ മികവിന്റെ കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.വിദഗ്ധ ഡോക്ടര്‍മാരും സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ യഥാസമയം ലഭിക്കാതെ പോകുന്നുണ്ട്. ഹോസ്പിറ്റല്‍ മെഡിസിന്‍ രീതി നടപ്പാവുന്നതോടെ ഇതിനു പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it