സുധീരനെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് എം
BY Sumeera SMR28 Jun 2016 4:25 AM GMT
Sumeera SMR28 Jun 2016 4:25 AM GMT
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മ ന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തതിനെതിരേ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പ്രതിഷേധം പുറത്തു വന്നു. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി കള്ളക്കഥകള്‍ പ്രചരിപ്പിച്ച മദ്യവ്യവസായിയുടെ മകളുടെ വിവാഹനിശ്ചയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തതോടെ ബാര്‍കോഴ വിഷയത്തി ല്‍ കെ എം മാണിക്കെതിരേ ഗൂഢാലോചന നടന്നു എന്നത് സാധീകരിക്കുന്നതാണെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി ആരോപിച്ചു. യുഡിഎഫിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയ വ്യക്തിയാണ് ബിജു രമേശ്. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാടിനൊപ്പമാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പെന്നും പുതുശ്ശേരി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Next Story
RELATED STORIES
മുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMT