സുധാകരന്റെ വോട്ടുകച്ചവടം അന്വേഷിക്കണം: പി ജയരാജന്
BY Sumeera SMR28 Nov 2015 2:46 AM GMT
Sumeera SMR28 Nov 2015 2:46 AM GMT
കണ്ണൂര്‍: ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് വോട്ടുകച്ചവടം നടത്തിയിട്ടുണ്ടെന്ന കെ സുധാകരന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്കിയ അഭിമുഖത്തിലാണ് സുധാകരന് ആര്‍എസ്എസുമായുള്ള വോട്ടുകച്ചവടം തുറന്നുസമ്മതിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പുതന്നെ സുധാകരന് പലഘട്ടങ്ങളിലും ആര്‍എസ്എസിനെ സഹായിച്ചിട്ടുണ്ടെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ആര്‍എസ്എസുമായുള്ള ഉറ്റബന്ധം അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആര്‍എസ്എസുമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനക്കാരനാണ് സുധാകരനെന്നും ജയരാജന് പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT